---
title: "പാനൂരിൽ ലഹരി മൂത്ത് വീടാക്രമിച്ചു ; മൂന്നംഗ സംഘത്തെ നിമിഷങ്ങൾക്കകം പിടികൂടി പൊലീസ്, റിമാൻ്റിൽ"
english_title: "In Panur, a house was invaded by drunkenness; The police caught the three-member group within seconds, they are in remand"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/190767/In Panur, a house was invaded by drunkenness; The police caught the three-member group within seconds, they are in remand"
published_at: "2024-03-11T09:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ee820264fa2_IMG-20240311-WA0006.jpg"
keywords: []
---

# പാനൂരിൽ ലഹരി മൂത്ത് വീടാക്രമിച്ചു ; മൂന്നംഗ സംഘത്തെ നിമിഷങ്ങൾക്കകം പിടികൂടി പൊലീസ്, റിമാൻ്റിൽ

> **Lead Summary:** മുത്താറിപീടിക ഐകെ റോഡിലാണ് സംഭവം. ലഹരി മൂത്ത സംഘം വീടാക്രമിക്കുകയായിരുന്നു. കേസിലെ പ്രതികൾ മിനിറ്റുകൾക്കകം പിടിയിലായി.

## Article Content

മുത്താറിപീടിക ഐകെ റോഡിലാണ് സംഭവം. ലഹരി മൂത്ത സംഘം വീടാക്രമിക്കുകയായിരുന്നു. കേസിലെ പ്രതികൾ മിനിറ്റുകൾക്കകം പിടിയിലായി.

രാത്രി 9.30 ഓടെയാണ് മാവുള്ള പറമ്പത്ത് പ്രജീഷിന്റെ വീട്ടിൽ കയറി മൂന്നംഗ സംഘം അക്രമം നടത്തിയത്. ജനൽ ഗ്ലാസുകളും, വീടിനകത്തെ ഫാനും, സൈക്കിളും അക്രമികൾ തകർത്തു. വീട്ടുകാർ ബഹളം വെച്ചതോടെ ഓടിയെത്തിയ നാട്ടുകാർ അക്രമികളെ കൈകാര്യം ചെയ്ത് ഓടിച്ചു.

വിവരമറിഞ്ഞെത്തിയ പാനൂർ പൊലീസ് രാത്രി തന്നെ പ്രതികളായ വള്ളങ്ങാട്ടെ അഫ്സൽ(24), മുത്താറിപീടികയിലെ നിഹാൽ (23), അശ്വന്ത് (27) എന്നിവരെ പിടികൂടുകയായിരുന്നു. കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവരാണ് പ്രതികളെന്ന് പോലീസ് പറഞ്ഞു. പ്രതികൾക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/190767/In Panur, a house was invaded by drunkenness; The police caught the three-member group within seconds, they are in remand)